Monday, February 27, 2017

മലയാളത്തിളക്കം- പഞ്ചായത്ത്തല റിപ്പോര്‍ട്ട്

                  മലയാളത്തിളക്കം- പഞ്ചായത്ത്തല റിപ്പോര്‍ട്ട്
 പ്രാഥമിക ക്ലാസുകളിലെ ഭാഷാപഠനനിലവാരം                                         ഉയര്‍ത്തുന്നതിനുള്ള  സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ                                                            നേതൃത്വത്തില്‍ നടപ്പാക്കിയ മലയാളത്തിളക്കം  പഞ്ചായത്ത്തല  പരിശീലനം ഗവ.യു.പി.എസ്വള്ളംകുളം,ഗവ.യു.പി.എസ് പുല്ലാട്,എ.എം.എം.റ്റി.റ്റി.ഐ &
യു.പി.എസ്,എല്‍.എഫ്.എല്‍.പി.ജി.എസ്  എന്നീ സ്കൂളില്‍  2017 ജനുവരി 19,20 തീയതികളില്‍ നടത്തപ്പെട്ടു.എല്‍.പി വിഭാഗത്തില്‍ 43 സ്കൂളുകളിലെ  അധ്യാപകരും എഴുത്ത് ,വായന എന്നിവയില്‍ പിന്നോക്കം നില്‍ക്കുന്ന 60 കുട്ടികളും പരിശീലനത്തില്‍ പങ്കെടുത്തു.
ചിത്രവായനയ്ക്കുള്ള അവസരം നല്‍കി പദങ്ങളും വാക്യങ്ങളും രൂപപ്പെടുത്തല്‍,മാതൃകനോക്കി സ്വയം തെറ്റു തിരുത്തല്‍,വ്യക്തിഗത വായന ,അനുമോദനം,തുടര്‍പ്രവര്‍ത്തനങ്ങള്‍,ഉച്ചാരണശുദ്ധി ഉറപ്പിക്കല്‍ ,അക്ഷരവടിവ്,ഇരട്ടിപ്പ്,സ്വരചിഹ്നങ്ങള്‍ ,ചില്ല് അക്ഷരങ്ങള്‍,കൂട്ടക്ഷരങ്ങള്‍ ഉറപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കടന്നു പോയ പരിശീലനം പഠനപിന്നോക്കക്കാര്‍ക്ക് ഭാഷ കൈകാര്യം ചെയ്യുന്നതിന് ആത്മവിശ്വാസം നല്‍കുകയും വായനാലേഖനപ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകുന്നതിനും സഹായകമായി.
ഭാഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപതിപ്പിക്കേണ്ട മേഖലകള്‍ ട്രൈഔട്ടിലൂടെ  അധ്യാപകരേയും രക്ഷിതാക്കളേയും ബോധ്യപ്പെടുത്തി.രക്ഷിതാവെന്ന നിലയില്‍ തങ്ങളുടെ കുട്ടികള്‍ക്കു നല്‍കേണ്ട കൈത്താങ്ങിനെ സംബന്ധിച്ച ധാരണയും  നല്‍കുവാന്‍ സാധിച്ചു.
 കുട്ടികള്‍ ,രക്ഷിതാക്കള്‍ ,അധ്യാപകര്‍ എന്നിവര്‍ ആവേശപൂര്‍വ്വം ഈ പരിപാടി ഏറ്റെടുക്കുകയും മലയാളത്തിളക്കം കൈപുസ്തകത്തെ ആസ്പദമാക്കി എല്ലാ സ്കൂളുകളിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയും ചെയ്യുന്നു.

No comments:

Post a Comment