Monday, February 27, 2017

മലയാളത്തിളക്കം- പഞ്ചായത്ത്തല റിപ്പോര്‍ട്ട്

                  മലയാളത്തിളക്കം- പഞ്ചായത്ത്തല റിപ്പോര്‍ട്ട്
 പ്രാഥമിക ക്ലാസുകളിലെ ഭാഷാപഠനനിലവാരം                                         ഉയര്‍ത്തുന്നതിനുള്ള  സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ                                                            നേതൃത്വത്തില്‍ നടപ്പാക്കിയ മലയാളത്തിളക്കം  പഞ്ചായത്ത്തല  പരിശീലനം ഗവ.യു.പി.എസ്വള്ളംകുളം,ഗവ.യു.പി.എസ് പുല്ലാട്,എ.എം.എം.റ്റി.റ്റി.ഐ &
യു.പി.എസ്,എല്‍.എഫ്.എല്‍.പി.ജി.എസ്  എന്നീ സ്കൂളില്‍  2017 ജനുവരി 19,20 തീയതികളില്‍ നടത്തപ്പെട്ടു.എല്‍.പി വിഭാഗത്തില്‍ 43 സ്കൂളുകളിലെ  അധ്യാപകരും എഴുത്ത് ,വായന എന്നിവയില്‍ പിന്നോക്കം നില്‍ക്കുന്ന 60 കുട്ടികളും പരിശീലനത്തില്‍ പങ്കെടുത്തു.
ചിത്രവായനയ്ക്കുള്ള അവസരം നല്‍കി പദങ്ങളും വാക്യങ്ങളും രൂപപ്പെടുത്തല്‍,മാതൃകനോക്കി സ്വയം തെറ്റു തിരുത്തല്‍,വ്യക്തിഗത വായന ,അനുമോദനം,തുടര്‍പ്രവര്‍ത്തനങ്ങള്‍,ഉച്ചാരണശുദ്ധി ഉറപ്പിക്കല്‍ ,അക്ഷരവടിവ്,ഇരട്ടിപ്പ്,സ്വരചിഹ്നങ്ങള്‍ ,ചില്ല് അക്ഷരങ്ങള്‍,കൂട്ടക്ഷരങ്ങള്‍ ഉറപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കടന്നു പോയ പരിശീലനം പഠനപിന്നോക്കക്കാര്‍ക്ക് ഭാഷ കൈകാര്യം ചെയ്യുന്നതിന് ആത്മവിശ്വാസം നല്‍കുകയും വായനാലേഖനപ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകുന്നതിനും സഹായകമായി.
ഭാഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപതിപ്പിക്കേണ്ട മേഖലകള്‍ ട്രൈഔട്ടിലൂടെ  അധ്യാപകരേയും രക്ഷിതാക്കളേയും ബോധ്യപ്പെടുത്തി.രക്ഷിതാവെന്ന നിലയില്‍ തങ്ങളുടെ കുട്ടികള്‍ക്കു നല്‍കേണ്ട കൈത്താങ്ങിനെ സംബന്ധിച്ച ധാരണയും  നല്‍കുവാന്‍ സാധിച്ചു.
 കുട്ടികള്‍ ,രക്ഷിതാക്കള്‍ ,അധ്യാപകര്‍ എന്നിവര്‍ ആവേശപൂര്‍വ്വം ഈ പരിപാടി ഏറ്റെടുക്കുകയും മലയാളത്തിളക്കം കൈപുസ്തകത്തെ ആസ്പദമാക്കി എല്ലാ സ്കൂളുകളിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയും ചെയ്യുന്നു.

Tuesday, February 21, 2017

ശാസ്ത്രോപകരണ നിർമ്മാണ ശില്പശാല



പുല്ലാട് ബി.ആർ .സിയിൽ ശാസ്ത്രോപകരണ നിർമ്മാണ  ശില്പശാല
കണ്ടും കേട്ടും  ചെയ്തിരുന്ന ശാസ്ത്ര പ്രവർത്തനങ്ങൾ കൈപ്പടിയിലൊതുക്കി   5 ,6 ,7 ശാസ്ത്ര പാഠ പുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ സ്വായത്തമാക്കാനുതകുന്ന പഠനോപകരണങ്ങളാണ് കുട്ടികൾ നിർമ്മിച്ചത്.
മാജിക് ബലൂൺ ,ഡാൻസിങ് സി.ഡി ,ടൊർണാഡൊ ,അനന്തതയിലേക്കുള്ള വഴി ,ജഡത്വപ്പെട്ടി ,സത്യം പറയുന്ന കുപ്പി ,പൽ ചക്രങ്ങൾ തുടങ്ങ നാല്പതോളം പഠനോപകാരണങ്ങളാണ് കുട്ടികൾ നിർമ്മിച്ചത് .

പുല്ലാട് ഗവ :മോഡൽ യു .പി.എസിൽ പഠനോപകരണ ശില്പശാല കോയിപ്രം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ  പി.ജി അനിൽകുമാർ ഉദഘാടനം ചെയ്തു .സി.ആർ.സി കോ-ഓർഡിനേറ്റർമാരായ സുമാദേവി ജി ,ഷൈനി  എലിസബത്ത് മാത്യൂ  ,ജയലക്ഷ്മി .പി എന്നിവർ സംസാരിച്ചു .ഷാജി എ സലാം, സുമാദേവി,ആലീസ്, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Wednesday, February 15, 2017

പുരാവസ്തു പ്രദര്‍ശനം



    എസ്.എസ്.എയുടെ നേതൃത്വത്തില്‍ 2017 ഫെബ്രുവരി 15 ബുധനാഴ്ച കുമ്പനാട് ഗവ.യു.പി സ്കൂളില്‍ വച്ച് ഓമല്ലൂര്‍ ഹെറിറ്റേജ് മ്യൂസിയത്തിന്‍റെ സഹകരണത്തോടെ പുരാവസ്തു പ്രദര്‍ശനം നടത്തി.പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി  നടക്കുന്ന  പ്രദര്‍ശനത്തില്‍ പഴയകാലനാണയങ്ങള്‍,നോട്ടുകള്‍,സ്റ്റാമ്പുകള്‍,മറ്റ്  പുരാവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിവിധ ക്ലാസ്സുകളിലെ സാമൂഹികശാസ്ത്രപഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള  കാര്യങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുവാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും  അവസരം ലഭിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  നിര്‍മ്മലാ മാത്യൂസ് ഉദ്ഘാടനം നിര്‍വഹിച്ചു.സ്കൂള്‍ എച്ച്.എം ജയാദേവി.ആര്‍ സ്വാഗതം ആശംസിച്ചു.തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് എല്‍സി ക്രസ്റ്റഫര്‍,കോയിപ്രം ബ്ലോക്ക് മെമ്പര്‍ ജോസഫ് മാത്യൂ,കോയിപ്രം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍ പി.ജി, കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീലേഖ വിജയകുമാര്‍,കോയിപ്രം പതിനാറാം വാര്‍ഡ് മെമ്പര്‍ ആര്‍.വിജയകുമാര്‍,എ.ഇ.ഒ ശാന്തമ്മ പി.എ,ബി.പി.ഒ ശൈലജാ കുമാരി എസ്,കോയിപ്രം വാര്‍ഡ് മെമ്പര്‍ ഗോപിക്കുട്ടന്‍ മോളിക്കല്‍ ,പി.റ്റി.എ പ്രസിഡന്‍റ് അനീഷ്കുമാര്‍ കെ,സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ ഷോണ്‍ ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.